തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഓരോന്ന് പറയുന്നു. അതിന് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മാധ്യമങ്ങള്‍ക്ക് മുമ്പാകെ സിപിഎം നേതാക്കള്‍ക്കെതിരെ വലിയ വിര്‍ശനങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാനില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.
സ്വപ്ന ഉന്നയിക്കുന്ന ലൈംഗിക പീഡനാരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. സ്വപ്ന പറയുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. പ്രശ്നങ്ങളെ വഴി മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സദാചാരത്തിന്റേയും ധാര്‍മികതയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ചയില്ല.
സ്വപ്നയുടേത് തുടര്‍ച്ചയായ വ്യാജ പ്രചാരവേലയാണ്. അവര്‍ രണ്ടോ മുന്നോ പുസ്തകങ്ങള്‍ ഇനിയും ഇറക്കട്ടെ. അവരുടെ ആരോപണത്തില്‍ കേസ് കൊടുക്കുന്നത് സംബന്ധിച്ച് വേണമെങ്കില്‍ പരിശോധിക്കാം. നേതാക്കളെ അന്നും ഇന്നും സംശയമില്ല. അവരോട് ചോദിക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്, പി. ശ്രീരാമകൃഷ്ണന്, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെ സ്വ്പന ആരോപണം ഉന്നയിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ഇതിന് മുമ്പുണ്ടായ സമാന ആരോപണങ്ങളില്‍ പോലീസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുകയാണ് പതിവ്. ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സരിതയ്ക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ലെന്നും സതീശന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: