പട്ന: ബിജെപിയുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ രാജ്യസഭാ ഉപാധ്യക്ഷനെ ആ സ്ഥാനത്ത് നിന്നും നീക്കണമെന്ന് നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍. ഇപ്പോഴും രാജ്യസഭാ ഉപാധ്യക്ഷ പദവി വഹിക്കുന്നത് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) എംപി ഹരിവംശ് നാരായണ്‍സിങ്ങാണ്. രണ്ടു തോണിയില്‍ കാലിട്ട് നില്‍ക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിനെ പരിഹസിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാര്‍ തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചിരുന്നത്.നിതീഷ്കുമാറിന് ഇപ്പോഴും ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രശാന്ത് കിഷോറിന്റെ ആരോപണത്തിനുള്ള മറുപടിയിലായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണമുണ്ടായത്.
“ബിജെപിയുമായോ എന്‍ഡിഎയുമായോ യാതൊരു ബന്ധവുമില്ലെങ്കില്‍ നിങ്ങളുടെ എംപിയോട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാന്‍ പറയുക. എപ്പോഴും രണ്ട് തോണിയില്‍ കാലിട്ട് നില്‍ക്കാന്‍ കഴിയില്ല”- ഇതായിരുന്നു പ്രശാന്ത് കിഷോര്‍ ചെയ്ത ട്വീറ്റ്.
നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി വിരുദ്ധ സഖ്യം രൂപപ്പെടുത്തുമെന്നുമായിരുന്നു മാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ഇതിനെതിരെ നിതീഷ് കുമാര്‍ ഇപ്പോഴും ബിജെപിയുമായി അടുത്ത ബന്ധത്തിലാണെന്ന പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. ഈയിടെയാണ് ബിജെപിയുമായി ബന്ധം വിച്ഛേദിച്ച് നിതീഷ്കുമാര്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ച് അധികാരത്തില്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: