ന്യൂദല്‍ഹി: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായത് ഡോളറിന്റെ പലിശനിരക്ക് അമേരിക്ക തുടര്‍ച്ചയായി കൂട്ടിതയാത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 82.54 രൂപയാണ്.
എന്തു കൊണ്ടാണ് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് കൂട്ടിയത്? അതിന് കാരണമായത് ഉക്രൈന്-റഷ്യ യുദ്ധമാണ്. ഈ യുദ്ധമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ നാണയപ്പെരുപ്പം വര്‍ധിപ്പിച്ചു. ഇതിന് പരിഹാരമെന്ന നിലയിലാണ് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ ഘട്ടം ഘട്ടമായി ഉയര്‍ത്തിയത്. ഇതോടെ അമേരിക്കയില്‍ നിന്നു പോലും മറ്റു പല രാജ്യങ്ങളിലേക്കും പോയ നിക്ഷേപങ്ങള്‍ ഡോളറിലേക്ക് മാറി അമേരിക്കയിലേക്ക് തന്നെ മടങ്ങി എത്താന്‍ തുടങ്ങി. ഡോളറിന് ലോകമെങ്ങും ഡിമാന്റ് കൂടി. ഇതാണ് രൂപയുടെ മൂല്യമിടിയാന്‍ പ്രധാന കാരണം. തീര്‍ത്തും അന്താരാഷ്ട്ര സാഹചര്യങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.
ഇതെല്ലാം അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ നിര്‍മ്മല സീതാരാമനെയും നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിദംബരം നിര്‍ദേശിച്ചത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ധനശാസ്ത്രജ്ഞന് എന്ന രീതിയില്‍ അനൗദ്യോഗികമായി അറിയപ്പെടുന്ന രഘുറാം രാജനെ ഉള്‍പ്പെടെ രൂപയുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചര്‍ച്ചയ്ക്ക് വിളിക്കാനാണ്. ബിജെപി സര്‍ക്കാരിന്റെ ശോഭ കെടുത്തുകയാണ് ഈ ആരോപണങ്ങളിലൂടെ പ്രതിപക്ഷം ശ്രമിക്കുന്നത്.
ഡോളറിന്റെ ഈ മൂല്യ വര്‍ധനയ്ക്കെതിരെ പിടിച്ചുനില്ക്കാന് മറ്റു പ്രമുഖ കറന്‍സികളായ യൂറോയ്ക്കും ബ്രിട്ടീഷ് പൗണ്ടിനും ഒന്നും സാധിക്കുന്നില്ല. ജപ്പാനിലെ യെന്നിനും ചൈനയുടെ യുവാനും കഴിയുന്നില്ല.
മാത്രമല്ല, ഇന്ത്യ വിദേശനാണ്യം ഉപയോഗിക്കുന്നത് ഇറക്കുമതി ആവശ്യങ്ങള്‍ക്കാണ്. രാജ്യത്ത് ആവശ്യമായ അസംസ്കൃത എണ്ണയുടെ 80 ശതമാനവും നമ്മള് ഇറക്കുമതി ചെയ്യുകയാണ്. ഡോളറിന്റെ മൂല്യം ഏറുന്നതോടെ എണ്ണ ഇറക്കുമതിക്ക് ചെലവേറും. ഇതോടെ എണ്ണക്കമ്പനികള്‍ അധികച്ചെലവ് താങ്ങാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ നഷ്ടം നികത്താന്‍ പണം നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: