ന്യൂദല്‍ഹി: ഭഗവത് ഗീതയെ പറ്റിയും ശ്രീകൃഷ്ണനെ പറ്റിയും വിവാദ പരാമര്‍ശവുമായി മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍. ജിഹാദ് എന്ന ആശയം ഭഗവദ് ഗീതയുടെ ഭാഗമാണെന്നും അത് അര്‍ജുനനെ പഠിപ്പിച്ചത് ഭഗവാന് കൃഷ്ണനാണെന്നും ശിവരാജ് പാട്ടീല്‍.
യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പാട്ടീല്‍ കോണ്‍ഗ്രസ് നേതാവ് മൊഹ്സിന കിദ്വായിയുടെ ജീവചരിത്രം പുറത്തിറക്കുന്ന വേളയില്‍ ദല്‍ഹിയിലാണ് വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിച്ചത്. ‘ഇസ്ലാമിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഞങ്ങളുടെ പ്രവര്‍ത്തനം ജിഹാദിനെക്കുറിച്ചല്ല, മറിച്ച് ആദര്ശങ്ങളെക്കുറിച്ചാണ്. വ്യക്തമായ മനസ്സോടെ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമാണ് ജിഹാദ് ഉയര്‍ന്നുവരുന്നത്. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ ഒരാള്‍ക്ക് അധികാരം മറ്റൊരാള്‍ക്കെതിരെ ഉപയോഗിക്കാമെന്നും പാട്ടീല്‍.
ജിഹാദ് എന്ന ആശയം ഖുറാനില്‍ മാത്രം ഒതുങ്ങുന്നില്ല, മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീതയിലും അതുണ്ട്. കുരുക്ഷേത്രയില്‍ പാണ്ഡവരും കൗരവരും തമ്മിലുള്ള ധര്‍മയുദ്ധത്തില്‍ ഭഗവാന് കൃഷ്ണന് അര്‍ജുനനെ ജിഹാദിനെക്കുറിച്ച് പഠിപ്പിച്ചുവെന്നും പാട്ടീല്‍ ആരോപിച്ചു.ജിഹാദ് ഹിന്ദു, ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മാത്രമല്ല ഉള്ളത്. ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥത്തിലും ഇത് ഉണ്ടെന്നും പാട്ടീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: