Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നാലാവര്‍ഷവും സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളര്‍ത്താന്‍ എസ്ബിഐ ലൈഫ്; ‘താങ്ക്‌സ് എ ഡോട്ട്’ പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു

എസ്ബിഐ ലൈഫിന്റെ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയാണ് 'താങ്ക്‌സ് എ ഡോട്ട്.' തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളര്‍ത്തി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന'താങ്ക്‌സ് എ ഡോട്ട്' പദ്ധതി എസ്ബിഐ ലൈഫ് സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 05:41 pm IST
in Health

തിരുവനന്തപുരം: സ്തനാര്‍ബുദത്തിനെതിരെ പോരാടുന്നതിന് സ്വയം സ്തന പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ എസ്ബിഐ ലൈഫ് ‘താങ്ക്‌സ്എഡോട്ട്’ പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു.

എസ്ബിഐ ലൈഫിന്റെ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയാണ് ‘താങ്ക്‌സ് എ ഡോട്ട്.’ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളര്‍ത്തി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന’താങ്ക്‌സ് എ ഡോട്ട്’ പദ്ധതി എസ്ബിഐ ലൈഫ് സംഘടിപ്പിക്കുന്നത്.  സ്വയം സ്തനപരിശോധന ഒരു പതിവ് ശീലമാക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രചാരണപരിപാടി വഴി ലക്ഷ്യമിടുന്നത്. അതുവഴി കാന്‍സര്‍ മുഴകള്‍ നേരത്തേ കണ്ടെത്തുവാനും ജീവന്‍ രക്ഷിക്കാനും കഴിയും.

സ്തനാര്‍ബുദത്തെത്തുറിച്ചുള്ള ചര്‍ച്ചകള്‍ വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതുവഴി പൊതു ശീലങ്ങളില്‍ മാറ്റം കൊണ്ടുവരുവാനും ജീവരക്ഷ നൈപുണ്യം നേടാന്‍ സഹായിക്കുവാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി  പ്രശസ്ത ടെലിവിഷന്‍ സെലിബ്രിറ്റിയായ  പ്രാച്ചി ഷാ പാണ്ഡ്യയുമായി  ചേര്‍ന്ന് കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

‘നിങ്ങളുടെ ഡബിള്‍ ഒ അറിയുക, ജീവന്‍ രക്ഷിക്കാനുള്ള കഴിവ് പഠിക്കുക’ എന്നതിലൂടെ പ്രശസ്ത ടിവി സെലിബ്രിറ്റിയായ പ്രാചീ ഷാ പാണ്ഡ്യയെ ഉള്‍പ്പെടുത്തി കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി. 8860780000 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ ‘ഹായ്’ എന്ന് സന്ദേശമയച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

സ്ത്രീകളുമായി ഇടപഴകാനും മാരകമായ രോഗത്തിന്റെ ആഘാതത്തെക്കുറിച്ച് ബോധവത്കരിക്കാനും വാട്ട്‌സ്ആപ്പ് ചാറ്റ് ബോട്ട് ലക്ഷ്യമിടുന്നു. രോഗത്തെ ചെറുക്കുന്നതിനുള്ള  സുപ്രധാന ചുവടുവയ്‌പ്പായ സ്വയം സ്തനപരിശോധന പതിവു ശീലമായി ജീവിതത്തില്‍ കൊണ്ടുവരുവാനും മുഴകള്‍ എങ്ങനെ അനുഭവപ്പെടുമെന്ന് മനസിലാക്കാനും സമയബന്ധിതമായി അവ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇത് അവരെ സഹായിക്കും. ചാറ്റ് ബോട്ടില്‍ ധാരാളം വിജ്ഞാനപ്രദമായ  ഉള്ളടക്കം ലഭ്യമാണെന്നു മാത്രമല്ല  സ്വയം പരിശോധന ഓര്‍മപ്പെടുത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്തനാരോഗ്യം പരിശോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗവും വിശദീകരിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും അവരെ പതിവായി സ്വയം പരിശോധന നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും തങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു. സ്വയം പരിശോധന, അങ്ങനെ സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായി മാറുന്നു. എസ്ബിഐ ലൈഫിന്റെ ‘താങ്ക്‌സ് എ ഡോട്ട്’ സംരംഭം സ്തനാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വിഷയമാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ബ്രാന്‍ഡ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ ചീഫ് രവീന്ദ്ര ശര്‍മ പറഞ്ഞു.

സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് പിആര്‍, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മള്‍ട്ടിചാനല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിന്റെ പ്രചരണത്തിനായി  ഉപയോഗിക്കും. കൂടാതെ, രാജ്യത്തുടനീളം ഗ്രാമീണ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും രാജ്യത്തുടനീളം പരമാവധി ആളുകളിലേക്ക്  ഈ സന്ദേശം എത്തിക്കുകയെന്നതാണ് ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യമെന്നും രവീന്ദ്ര ശര്‍മപറഞ്ഞു.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ മാരകരോഗമായിട്ടാണ്  സ്തനാര്‍ബുദത്തെ കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സാധാരണമായ അര്‍ബുദങ്ങളിലൊന്നായി സ്തനാര്‍ബുദം  മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിലും പ്രധാനമായ സംഗതി 50 ശതമാനം സ്ത്രീകളും ഒരു ഡോക്ടറെ സമീപിക്കുന്നത്  കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ്. മാത്രവുമല്ല,  15  20 ശതമാനം  വളരെ കുറഞ്ഞ അതിജീവന നിരക്കുള്ള നാലാം ഘട്ടത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു.

Tags: എസ്ബിഐപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

Business

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് തിളക്കത്തില്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വന്‍ ലാഭക്കുതിപ്പ്; അറ്റാദായം 16,884 കോടി രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.