പാലക്കാട് : മധു കേസ് വിസ്താരത്തിനിടെ കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പതാം സാക്ഷിയായിരുന്ന കക്കി എന്നയാളാണ് നാടകീയമായി ഇപ്പോള്‍ പോലീസിന് അനുകൂലമായി മൊഴി നല്‍കിയത്.
മധു കേസില്‍ താന്‍ ആദ്യം നല്‍കിയ മൊഴി ശരിയാണ്. പ്രതികളെ പേടിച്ചാണ് പിന്നീട് മൊഴി മാറ്റിയത്. കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നതായും മണ്ണാര്‍ക്കാട് എസ്ഇടി വിചാരണക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. മധുവിനെപ്പോലെയൊരാളെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു. അജ്മലയില്‍ വെച്ചും മധുവിനെ കണ്ടിരുന്നു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞിരുന്നുവെന്നാണ് കക്കി ആദ്യം മൊഴി നല്‍കിയത്. മധു കേസ് വിസ്താരണത്തിനിടെ 20 സാക്ഷികളാണ് കൂറ് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: