ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഫെയ്സ് ബുക്കിലൂടെ സിദ്ദിഖ് കാപ്പന്റെ പരോക്ഷ ആഹ്വാനം. ഒരേ ദിവസമിട്ട രണ്ടു ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെയാണ് പോപ്പുലര്‍ ഫ്രണ്ട് അണികള്‍ക്കുള്ള കാപ്പന്റെ സന്ദേശം.
2017 ജനുവരി 13 നായിരുന്നു വിവാദ പോസ്റ്റുകള്‍.
അതിങ്ങനെ:
‘ഇന്ത്യന്‍ രാഷ്ട്രപിതാവായി മോദി ജി സ്വയം നിയമിതനായി. ‘
‘ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്സേഹികള്ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്തം നിറവേറ്റുമെന്നു കരുതുന്നു.’
പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി.കോയയുടെ വല്‍സല ശിഷ്യനായ സിദ്ദിഖ് കാപ്പന് മോദി വധത്തിന് ഇതില്‍ കൂടുതല്‍ വ്യക്തമായി ആഹ്വാനം ചെയ്യേണ്ടതില്ലല്ലോ. അത്രയൊക്കെ മനസിലാക്കാനുള്ള ബുദ്ധി പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവേര്‍ പടയ്ക്കുണ്ട്.
മോദി വിരോധം തിളച്ചു മറിയുന്ന വേറെയും ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ നിരവധി.
2017 ജൂലൈ 24നു കാപ്പന് മോദിയെ നിര്‍വചിച്ചത് ഇങ്ങനെ:MODI= Murderer of Democratic India.
2017 ഓഗസ്റ്റ് ഏഴിലെ പോസ്റ്റ് ഇങ്ങനെ: അപ്പോള്‍, ഇന്ത്യയില്‍ പ്രധാനമന്ത്രിയെന്നാല്‍ െ്രെപം മര്‍ഡറര്‍ ആണോ?
കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന രമണ്‍ ശ്രീവാസ്തവ യ്ക്കും ലോക് നാഥ് ബെഹ്റയ്ക്കും എതിരെയുള്ള വിദ്വേഷ പോസ്റ്റുകളും കാപ്പന്റെ ഫെയ്സ് ബുക്കില്‍ കാണാം.
മുസ്ലിം ഇരവാദം പ്രചരിപ്പിക്കാനുള്ള ചിത്രങ്ങളും പോസ്റ്റുകളും ഏറെയുണ്ടായിരുന്നെങ്കിലും ഡല്‍ഹി കലാപ ശേഷം മുന്‍കരുതലെന്നോണം ഡെലീറ്റ് ചെയ്തു.
സിദ്ദിഖ് കാപ്പനെ കെയുഡബ്ല്യുജെ സെക്രട്ടറിയാക്കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കു മറയിടാനുള്ള പേയ്മെന്റ് സീറ്റിലാണെന്നും ആരോപണമുയര്‍ന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: