ന്യൂദല്‍ഹി: ഉപ്പുകുറുക്കാനും വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കാനും ഗാന്ധിജി നടന്നപ്പോള്‍ ആരും ഗാന്ധിയ്ക്ക് സംരക്ഷണം നല്കാന് ആരുമുണ്ടായിരുന്നില്ല. എല്ലാ അരക്ഷിതാവസ്ഥകളും അതേ പടി സ്വീകരിച്ചാണ് ഗാന്ധി നടന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ കോടികള്‍ ചെലവാക്കിയുള്ള ആഡംബരങ്ങള്‍ കൂട്ടിനുണ്ട്. വെറും കണ്ടെയ്നര്‍ എന്ന വിളിപ്പേരുള്ള വണ്ടികള്‍ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും ശീതീകരിച്ച ഹോട്ടല്‍മുറി പോലെ തന്നെയാണ്.
സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം നേടാന്‍ എന്തു ചെയ്യും എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചോദ്യകര്‍ത്താവ് രാഹുല്‍ഗാന്ധിയോട് ജോഡോ യാത്രയ്ക്കിടയില്‍ ചോദിച്ചത്. കാരണം 100 ദിവസം നടന്നിട്ടും രാഹുല്‍ഗാന്ധിയുടെ ചര്‍മ്മത്തിന് കാര്യമായ കേടുപാടുകളില്ല. വാസ്തവത്തില്‍ കുറച്ച് ദൂരം മാത്രമാണ് വെയിലത്തുള്ള നടത്തം. രാത്രിയില്‍ എസിയില്‍ സുഖനിദ്രയും. അപ്പോള്‍ ചര്‍മ്മത്തിന് കേടുപാട് സംഭവിക്കേണ്ട കാര്യമില്ല.
ഈ ചോദ്യത്തിനുത്തരമായി രാഹുല്‍ പറഞ്ഞത് അമ്മ സോണിയാഗാന്ധി സണ്‍സ്ക്രീന്‍ ലോഷന്‍ കൊടുത്തയച്ചു എന്നാണ്. സൂര്യരശ്മികളില്‍ അപകടകാരികളായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും രക്ഷനേടാനുള്ളതാണ് സണ്‍സ്ക്രീന്‍ ലോഷന്‍. ഇത്തരം രശ്മികളാണ് ചര്‍മ്മത്തില്‍ സൂര്യാഘാതമേല്പിക്കുന്നത്. അങ്ങിനെ വന്നാല്‍ പൊള്ളലിന്റെ പാടുകളുണ്ടാകും. എന്നാല്‍ സോണിയാഗാന്ധി ഉപയോഗിച്ച സണ്‍സ്ക്രീന്‍ താന്‍ ഉപയോഗിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുമെന്ന് പ്രഖ്യാപിച്ച നേതാവ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നില്ലെന്നത് രാഹുല്‍ഗാന്ധിയുടെ വലിയ ത്യാഗമായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: