Categories: Thrissur

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീവച്ചുകൊന്നു; ഒളിവിൽ പോയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മകനെ വരാന്തയില്‍ കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവുട്ടിയും ഇട്ടശേഷം ഡീസല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

Published by

തൃശൂര്‍: കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് അതിക്രൂരമായി തീവച്ചുകൊന്നു. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സുലൈമാന്റെ മകന്‍ സഹദ് (28) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുലൈമാനെ മണലിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

മകനെ ഒഴിവാക്കാനായാണ് തീവച്ചതെന്ന് സുലൈമാൻ പോലീസിനോട് പറഞ്ഞു. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ 10.30 ന് വീടിന് പിറകുവശത്തെ വരാന്തയിലാണ് സുലൈമാന്‍ മകനെ കൊലപ്പെടുത്തിയത്. മകനെ വരാന്തയില്‍ കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവുട്ടിയും ഇട്ടശേഷം ഡീസല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കത്തി തീര്‍ന്ന ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവം സമയം സുലൈമാന്റെ ഭാര്യ സെറീന സമീപത്തെ വീട്ടില്‍ പോയതായിരുന്നു.  

ശബ്ദംകേട്ട് നാട്ടുകാര്‍ ഓടി കൂടുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts