തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനേയും വഫ ഫിറോസിനേയും നരഹത്യ വകുപ്പില്‍ നിന്ന് ഒഴിവാക്കി. ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, കുറ്റങ്ങളെല്ലാം ഒഴിവാക്കാനാകില്ലെന്നും വാഹനാപകട കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇരുവരും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനമോടിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. സംഭവിച്ചത് ഒരു മോട്ടോര്‍ വാഹന അപകടമായിരുന്നുവെന്നും വണ്ടികള്‍ ഓടിക്കുന്ന ആര്‍ക്കും അത് സംഭവിക്കാമെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍, ക്രൂരമായി പ്രതികള്‍ ബഷീറിനെ വാഹനം ഇടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രൊസിക്യൂഷന് നിലപാട്. എന്നാല്‍, വാദത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിക്കാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെടുന്നത്. ശ്രീറാം മദ്യപിച്ചു ലക്കുകെട്ട അവസ്ഥയില്‍ ആയിരുന്നെങ്കിലും രക്ത പരിശോധന അടക്കം വൈകിപ്പിച്ച് രക്ഷപെടാന്‍ പഴുതുകള്‍ ഉണ്ടാക്കിയെന്ന ആരോപണം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: