Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീര്‍ പണ്ഡിറ്റുകള്‍ കരുത്താര്‍ജിക്കുമ്പോള്‍

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയില്‍ പങ്കാളികളായി ഇവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പണ്ഡിറ്റുകള്‍ തന്നെ ധീരമായി രംഗത്തുവരുന്നത് 'നയാ കശ്മീര്‍' രൂപപ്പെടുന്നതിന്റെ സൂചനയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഊര്‍ജസ്രോതസ്സായ ആ പുണ്യഭൂമിയുടെ മഹത്വം സമ്പൂര്‍ണമായി വീണ്ടെടുക്കുന്നതിന്റെ തുടക്കമായി ഇതിനെ കാണാം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 19, 2022, 05:00 am IST
in Editorial

ഭീകരവാദികളുടെയും വിഘടനവാദികളുടെയും, ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന അഞ്ചാംപത്തികളുടെയും ആഗ്രഹത്തിന് വിരുദ്ധമായ സാഹചര്യം ജമ്മുകശ്മീരില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ആഹ്ലാദകരവും അഭിമാനകരവുമായ കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ഇസ്ലാമിക ഭീകരര്‍ പുരണ്‍ കൃഷന്‍ ഭട്ട് എന്ന യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദുക്കളായ പണ്ഡിറ്റുകള്‍ തെരുവിലിറങ്ങിയത് കശ്മീര്‍ മാറുകയാണ് എന്നതിന്റെ വ്യക്തമായ ചിത്രം നല്‍കുന്നു. ഇനി ആരെയും ഭയക്കില്ലെന്നും പലായനം ചെയ്യില്ലെന്നും പ്രഖ്യാപിച്ച് റോഡ് ഉപരോധിച്ച പണ്ഡിറ്റുകളില്‍ പുതിയൊരു ആത്മവിശ്വാസം പ്രകടമാണ്. കശ്മീര്‍ തങ്ങളുടെ മണ്ണാണെന്നു വിളിച്ചു പറഞ്ഞ അവര്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പിന്തുണ നല്‍കുന്ന ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും, അതിന്റെ കവാടം തകര്‍ത്ത് ഇന്ത്യ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പൗരപ്രമുഖന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും അണിചേര്‍ന്ന മാര്‍ച്ച് കശ്മീരിലെ ഭീകരരുടെ ചോരക്കളിക്കെതിരെയും വിഘടനവാദികള്‍ക്കെതിരെയും, ഇക്കൂട്ടരെ ഇതിന് സഹായിക്കുന്ന പാകിസ്ഥാനെതിരെയും ശക്തമായ മുദ്രാവാക്യമാണ് ഉയര്‍ന്നത്. വിഘടനവാദികളുടെ ഓഫീസ് ഏറ്റെടുത്ത് അനാഥമന്ദിരം നടത്തുമെന്നുവരെ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ഭീകരതയും ചോരയുമല്ല, സമാധാനമാണ് കശ്മീരിനു വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഒരു സമൂഹം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിനുവേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നത് മനോഭാവത്തില്‍ വന്ന വലിയ മാറ്റം തന്നെയാണ്.  

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കശ്മീര്‍ താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ് ഹിന്ദു പണ്ഡിറ്റുകള്‍. പാക് പിന്തുണയുള്ള ഭീകരവാദികള്‍ പണ്ഡിറ്റുകളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് നിഷ്‌കരുണം വെടിവച്ചുകൊല്ലുകയായിരുന്നു. ഈ മതഭ്രാന്തന്മാരായ രക്തദാഹികളെ അടിച്ചമര്‍ത്താനോ ഇരകളെ സംരക്ഷിക്കാനോ ഭരണകൂടം തയ്യാറായില്ല. കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമൊക്കെ ഈ നരഹത്യകളെ ശക്തമായി അപലപിക്കുക പോലും ചെയ്തില്ല. താഴ്‌വരയില്‍നിന്ന് പലായനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞുകൂടേണ്ടി വന്ന പണ്ഡിറ്റുകളുടെ ആവലാതികള്‍ കേള്‍ക്കാനോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ ഇവരാരും മുന്നോട്ടുവന്നില്ല. കശ്മീരിനെ ഹിന്ദുമുക്തമാക്കുകയെന്നത് പാകിസ്ഥാനെയും വിഘടനവാദികളെയും പോലെ ഇവരുടെയും അജണ്ടയായിരുന്നു. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് ഇനിയൊരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഇക്കൂട്ടര്‍ സ്വപ്‌നം കണ്ടു. ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ മുതലക്കണ്ണീരൊഴുക്കിയ ‘മതേതരപാര്‍ട്ടികള്‍’ സന്തോഷം പുറത്തറിയിക്കാതെ ഉള്ളില്‍ ചിരിച്ചു. ഭീകരര്‍ നടത്തിയ മനുഷ്യക്കശാപ്പുകളെ അപലപിച്ചതും, പലായനം ചെയ്ത പണ്ഡിറ്റുകളെ കശ്മീരില്‍ പുനരധിവസിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെട്ടതും ബിജെപി മാത്രമാണ്.  തെരഞ്ഞെടുപ്പു പത്രികകളിലും ഇക്കാര്യം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു. ഒരിക്കലും നടക്കാത്ത കാര്യമെന്ന രീതിയില്‍ മറ്റുപാര്‍ട്ടികള്‍ പരിഹാസത്തോടെയാണ് ഇതിനെ കണ്ടത്. കശ്മീരി പണ്ഡിറ്റുകള്‍ സ്വമേധയാ താഴ്‌വര വിട്ടതാണെന്നും, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്നും പറഞ്ഞ് കറകളഞ്ഞ കാപട്യവും ഹിന്ദുവിരുദ്ധരായ ഇവര്‍ പുറത്തെടുത്തു.

ദേശീയോദ്ഗ്രഥനത്തിന് എതിരായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയതോടെയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചതും, ആശാവഹമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതും. വിഘടനവാദികളെ സഹായിക്കുകയും പാകിസ്ഥാനെ സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഈ വകുപ്പ് റദ്ദാക്കിയതിനെതിരെ വലിയ കോലാഹലമുയര്‍ന്നെങ്കിലും അതിനു ചെവികൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. അമര്‍ഷവും രോഷവുമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് ഒരുകാലത്ത് അലമുറയിട്ടവര്‍ക്കും ഇപ്പോള്‍ യാഥാര്‍ത്ഥ്യബോധം കൈവന്നിരിക്കുകയാണ്. ഭരണഘടനയില്‍നിന്ന് നീക്കം ചെയ്ത ഈ വകുപ്പ് ഇനിയൊരിക്കലും തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സ്വന്തം പാര്‍ട്ടിക്കാരോടു പറയാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നു. കശ്മീരില്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുകയും, ഭരണസൗകര്യത്തിനായി സംസ്ഥാനത്തെ രണ്ടാക്കുകയും ചെയ്തശേഷം ഭീകരവാദത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതോടെ വലിയ തോതില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കേന്ദ്രത്തിന്റെ ഉറപ്പില്‍ നൂറുകണക്കിന് പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയില്‍ പങ്കാളികളായി ഇവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പണ്ഡിറ്റുകള്‍ തന്നെ ധീരമായി രംഗത്തുവരുന്നത് ‘നയാ കശ്മീര്‍’ രൂപപ്പെടുന്നതിന്റെ സൂചനയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഊര്‍ജസ്രോതസ്സായ ആ പുണ്യഭൂമിയുടെ മഹത്വം സമ്പൂര്‍ണമായി വീണ്ടെടുക്കുന്നതിന്റെ തുടക്കമായി ഇതിനെ കാണാം.

Tags: കശ്മീരി പണ്ഡിതര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)
India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

India

കശ്മീരി പണ്ഡിറ്റുകളുടെ ആഗോള സമ്മേളനത്തിന് ദല്‍ഹി ഒരുങ്ങി; സമ്മേളനത്തെ സദ്ഗുരു ജഗ്ഗി വാസുദേവ് അഭിവാദ്യം ചെയ്യും; ഭീഷണിയുമായി ലഷ്‌കര്‍

India

കോളനികള്‍ ശ്മശാനങ്ങളാക്കും; കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വധഭീഷണിയുമായി ഭീകരര്‍

India

കശ്മീരി പണ്ഡിറ്റുകളുടെ ലിസ്റ്റ് പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി; ലിസ്റ്റ് പുറത്തുവിട്ട ലഷ്കര്‍ ത്വയിബയെക്കുറിച്ച് മൗനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.