ന്യൂയോര്‍ക്ക്: പ്രഗ്നാനന്ദയോടുള്ള തോല്‍വിയ്‌ക്ക് ശേഷം ഒക്ടോബര്‍ 14ന് ആരംഭിച്ച എയിംചെസ് മത്സരത്തില്‍ ലോക ചെസ് താരം മാഗ്നസ് കാള്‍സനെ ഇന്ത്യന്‍ കൗമാരതാരങ്ങളില്‍ നിന്നും തുടര്‍ച്ചയായി തോല്‍വി. 19കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയാണ് കഴിഞ്ഞ ദിവസം എയിംചെസ് റാപിഡില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. പിന്നാലെ 16കാരന്‍ ഡി.ഗുകേഷും മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.
ഇതോടെ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ഡി. ഗുകേഷ്. പ്രഗ്നാനന്ദയേക്കാള്‍ ചെറുപ്പമാണ് ഗുകേഷ്. തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ ഏറ്റുവാങ്ങി തകര്‍ന്നിരിക്കുകയാണ് കാള്‍സന്‍. “പ്രഗ്നാനന്ദയുമായി മാത്രമാണ് ഞാന്‍ പല തവണ തോറ്റിരിക്കുന്നത്. അര്‍ജുന്‍ എരിഗെയ്സിയെ ഞാന്‍ പതിവായി തോല്‍പ്പിക്കാറുണ്ട്. ഗുകേഷിനെയും. പക്ഷെ ഇപ്പോള്‍ ഗുകേഷ് ക്ലാസിക്കല്‍ ചെസില്‍ അപാരഫോമിലാണ്. “- തോല്‍വിക്ക് ശേഷം കാള്‍സന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടൂര്‍ണമെന്‍റാണ്.
12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ പോളണ്ടിന്റെ ജാന്‍ ക്രിസ്ഫഫ് ഡുഡയാണ് ഒന്നാം സ്ഥാനത്ത്. അസര്‍ ബൈജാന്‍ താരം ഷക്രിയാര്‍ മമെഡെയറൊവ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ ഡി.ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന മാഗ്നസ് കാള്‍സണ്‍ ഫോം നഷ്ടപ്പെട്ട നിലയിലാണ്. ഒക്ടോബര്‍ 21നാണ് ടൂര്‍ണ്ണമെന്‍റ് അവസാനിക്കുക. മെല്‍റ്റ് വാട്ടേഴ്സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്‍റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: