ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന ഭീഷണിയുയര്‍ത്തി പാകിസ്ഥാന്. അതേ സമയം ഇക്കുറി നടക്കുന്ന ഏഷ്യാ കപ്പ് വേദി പാകിസ്ഥാനില്‍ നിന്നും മാറ്റണമെന്നും പകരം ഒരു നിഷ്പക്ഷ വേദിയില്‍ മത്സരം നടത്തണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 2023ലെ ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.
“2023ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയില്‍ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പാകിസ്ഥാനില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ടീം പോകണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. പക്ഷെ ടൂര്‍ണ്ണമെന്റ് ഒരു നിഷ്പക്ഷ വേദിയില്‍ നടക്കണമെന്നാണ് ആഗ്രഹം”- ജയ് ഷാ പറഞ്ഞു. എങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് പങ്കെടുക്കില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ പറഞ്ഞു.
ഈയിടെ ഇന്ത്യാ-പാകിസ്ഥാന് മത്സരങ്ങള്‍ വലിയ അക്രമങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്. ഈയിടെ നടന്ന ഇന്ത്യ-പാക് മത്സരത്തെതുടര്‍ന്ന് ബ്രിട്ടനില്‍ നടന്ന അതിക്രമങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇനിയും തീര്‍ന്നിട്ടില്ല. ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പോയത് 2008ല്‍ ഏഷ്യാ കപ്പില്‍ കളിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: