കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സപ്തംബര്‍ 23ന് നടത്തിയ ഹര്‍ത്താലിലെ തുടര്‍ന്നുള്ള നഷ്ടം നികത്താന്‍ നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടിയോ എന്നതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ത്താല്‍ ദിവസം രജിസ്റ്റര്‍ ചെയ്ത ആക്രമണക്കേസുകളില്‍ ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നവമ്പര്‍ ഏഴിനകം ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സ്താറിന്റെ വസ്തുവകകള്‍ കണ്ടു കെട്ടിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും പൊതുമുതലും സ്വകാര്യ സ്വത്തും നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: