തിരുവനന്തപുരം: സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നീക്കത്തില്‍ വിശേഷ അധികാരം പ്രയോഗിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കേരള വൈസ് ചാന്‍ലസര്‍ വി.പി.മഹാദേവന് പിള്ള. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും കാട്ടി കേരള വിസി രാജ്ഭവനിലേക്ക് കത്തയച്ചു. സെനറ്റ് അംഗങ്ങളുടെ വിശദീകരണം തേടാതെ ചട്ടവിരുദ്ധമായാണ് അവരെ ഗവര്‍ണര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ല. പരീക്ഷ ചുമതല ഉള്‍പ്പെടെ പല ജോലികള്‍ ഉണ്ടായിരുന്നതിനാലാണ് പല അംഗങ്ങളും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അതിനാല്‍ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനം ഗവര്‍ണര്‍ പിന്‍വലിക്കണമെന്നുമാണ് വിസിയുടെ കത്തിലെ ആവശ്യം.
പ്രത്യേക ഉത്തരവിലൂടെയാണ് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ ദിവസങ്ങള്‍ക്കു മുന്‍പ് പിന്‍വലിച്ചത്. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചത്.
ഇന്നു മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു. ഗവര്‍ണര്‍ പിന്‍വലിച്ചവരില്‍ അഞ്ച് പേര് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.കഴിഞ്ഞദിവസം യോഗം വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചിരുന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാനുള്ള ആളുകള്‍ പോലും എത്തിയിരുന്നില്ല. വി.സി. ഡോ. വി.പി. മഹാദേവന് പിള്ളയടക്കം 13 പേര് മാത്രമായിരുന്നു യോഗത്തിന് എത്തിയത്. ഇതാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
പ്രോ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര് പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. തുടര്‍ന്നാണ് വിശേഷ അധികാരം പ്രയോഗിച്ച് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചത്. അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്ന നടപടിയിലേക്ക് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന് കടന്നത് സര്‍ക്കാര്‍ വൃത്തങ്ങളെ ഞെട്ടിച്ചരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഗവര്‍ണറെ വെല്ലുവിളിച്ച് വിസി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: