ന്യൂദല്‍ഹി: ആം ആദ്മിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യനയ അഴിമതിയില്‍ ചോദ്യം ചെയ്യലിനായി സിബിഐ വിളിച്ചപ്പോല്‍ ദല്‍ഹി കത്തുമെന്നായിരുന്നു അരവിന്ദ് കെജ്രിവാള് താക്കീത് നല്‍കിയത്. എന്നാല്‍ ആം ആദ്മി പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റായി. ആകെ നൂറോളം പ്രവര്‍ത്തകരെ പ്രതിഷേധത്തിനുണ്ടായിരുന്നുള്ളൂ.
തുറന്ന ജീപ്പില്‍ സിബിഐ ഓഫീസിലേക്ക് പോയ മനീഷ് സിസോദിയ പലയിടത്തും വാഹനം നിര്‍ത്തി പ്രസംഗത്തിലൂടെ പ്രകോപന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സിബിഐ ഓഫീസിന് മുന്പില് പ്രതിഷേധിച്ച ഏതാനും ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ ആം ആദ്മിയുടെ എംപി സഞ്ജയ് സിങ്ങും ഉള്‍പ്പെടുന്നു.
ദല്‍ഹിയില്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതില്‍ 150 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നും ഈ പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി ഉപയോഗിച്ചതായുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: