തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഗവര്‍ണര്‍ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരില്‍ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നത്.
മന്ത്രിമാര്‍ക്ക് ഭരണഘടനയോടാണ് കൂറ് വേണ്ടതെങ്കിലും കേരളത്തില്‍ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത്. വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങള്‍ ഗവര്‍ണര്‍ക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എല്‍ഡിഎഫ് മന്ത്രിമാരില്‍ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവര്‍ണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയന് കരുതരുത്. പ്രതിപക്ഷം അഴിമതിയുടെ പങ്ക് കിട്ടുന്നതു കൊണ്ടാണ് ഭരണപക്ഷത്തിന് വേണ്ടി ഗവര്‍ണറെ വിമര്‍ശിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഗവര്‍ണര്‍ക്കൊപ്പമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: