കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ താലിബാന് ഭരണകൂടം കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ട യുവതി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് പദ്ധതിയിട്ടത്. ഇതിനു തൊട്ടു മുന്‍പ് പൊതു അപമാനം ഒഴിവാക്കാന്‍ യുവതി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ഒക്ടോബര്‍ 13ന് താലിബാന് വധിച്ചിരുന്നു.
വനിതാ ജയിലില്ലാത്തതിനാലാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചതെന്ന് താലിബാന് ഫോര്‍ ഘോറിന്റെ പ്രവിശ്യാ പോലീസ് മേധാവിയുടെ ആക്ടിംഗ് വക്താവ് അബ്ദുള്‍ റഹ്മാന് പറഞ്ഞതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്ഡ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. താലിബാന് സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്. ഒളിച്ചോടി പിടിക്കപ്പെട്ടാല്‍ കല്ലെറിഞ്ഞു കൊല്ലുകയാണ് താലിബാന്റെ ശിക്ഷ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും വലിയ തോതില്‍ മനുഷ്യാവകാശ പ്രതിസന്ധി നേരിടുകയാണ്. വിവേചനം, വിദ്യാഭ്യാസം, ജോലി, പൊതു പങ്കാളിത്തം, ആരോഗ്യം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: