വിശാഖപട്ടണം: കര്‍ണാടക ആര്‍ടിസിയുടെ റെക്കോഡ് ടിക്കറ്റ് വരുമാനം പുറത്തുവിട്ടതിന് പിന്നാലെ തങ്ങളുടെ ദസറ വരുമാനം വെളിപ്പെടുത്തി ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും (എപിഎസ്ആര്‍ടിസി). സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 10 വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കും മറ്റു അയല്‍ സംസ്ഥാനങ്ങളിലേക്കും 4,626 പ്രത്യേക ബസുകളുടെ സര്‍വീസ് നടത്തിയതില്‍ 271 കോടി രൂപ തങ്ങള്‍ നേടിയെന്ന് എപിഎസ്ആര്‍ടിസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ഒരു ദിവസം മാത്രം സര്‍വീസ് നടത്തി നേടിയത് 22.64 കോടി നേടിയത്. കോര്പ്പറേഷന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപയാണ് കഴിഞ്ഞ ദിവസമായ ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് 16 ദിവസത്തെ വരുമാനം പുറത്തുവിട്ട് എപിഎസ്ആര്‍ടിസി വെല്ലുവിളിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം ഈ ദസറയില്‍ നല്ലൊരു വിഭാഗം യാത്രക്കാര്‍ സ്വന്തം നാട്ടിലേക്ക് യാത്രതിരിച്ചതായി എപിആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക ബസുകള്‍ ഓടിക്കുകയും ചെയ്തു. ദസറ ദിനത്തില്‍ 4,626 പ്രത്യേക ബസുകള്‍ സാധാരണ നിരക്കില്‍ സര്‍വീസ് നടത്തി, 11.50 കോടി രൂപയുടെ വരുമാനം നേടി. ഒക്ടോബര്‍ 10ന് ഒറ്റ ദിവസം കൊണ്ട് 22 കോടിയോളം രൂപയാണ്വരുമാനം.
കര്‍ണാടക ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി ടിക്കറ്റ് വരുമാനം എട്ടു കോടിയാണ്. ഇതില്‍ നിന്നാണ് ഒരു ദിവസംകൊണ്ട് 22.64 കോടി ഓടി നേടിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ബസവരാജ് ബൊമൈ സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരമേറ്റതിന് പിന്നാലെ പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.
ഇക്കാലയളവില്‍ കെഎസ്ആര്‍ടിസി ആയിരം പുതിയ ബസുകളാണ് നിരത്തില്‍ ഇറക്കിയത്. അതില്‍ പകുതിയില്‍ ലക്ഷ്വറി സര്‍വീസുകളായ വോള്‍വോ ക്ലബ് ക്ലാസ് ബസുകളായിരുന്നു. ടെക് സിറ്റികളെയും വാണിജ്യ നഗരങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന പലരെയും ബസുകളിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായി. ടിക്കറ്റ് വരുമാനത്തിലും വലിയതോതിലുള്ള മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: