വാഷിങ്ടന്‍: ലോകവേദികളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന വാദം അംഗീകരിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്പാക്കിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സില്‍ (കലിഫോര്‍ണിയ) നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ക്യംപെയ്ന് കമ്മിറ്റിയുടെ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ ലോകവേദികളില്‍ ഇന്ത്യ ഉയര്‍ത്തുന്ന വാദം അമേരിക്കന്‍ പ്രസിഡന്റും അംഗീകരിച്ചുവെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
ജോ ബൈഡന് ആദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നത്. ഈ നിലപാട് പാക്കിസ്ഥാനെയും ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവയിലാണ് പാക്കിസ്ഥാന് കഴിഞ്ഞുപോകുന്നത്. പാക്കിസ്ഥാനെ അമേരിക്കയും കൈയൊഴിയുന്നുവെന്നാണ് പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്.
ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താന്‍ പാക്കിസ്ഥാനെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ രൂക്ഷമായുള്ള പരാമര്‍ശം.
അടുത്തിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന് നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യത്തിനെതിരെ നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ നയതന്ത്രജ്ഞന് മിജിറ്റൊ വിനിറ്റൊ കടുത്ത നിലപാട് സ്വീകരിച്ചത്.
ഇന്ത്യക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പാകിസ്ഥാന് ഉന്നയിച്ചത് ഖേദകരമാണ്, സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ അവ്യക്തമാക്കാനും ഇന്ത്യക്കെതിരായ നടപടികളെ ന്യായീകരിക്കാനുമാണ് പാകിസ്ഥാന് ശ്രമിക്കുന്നത്, സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും വിനിറ്റൊ പറഞ്ഞു.
പാകിസ്ഥാന് ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ എങ്ങനെ അതിര്‍ത്തിക്കപ്പുറം ഭീകരത വര്‍ധിക്കും, അയല്‍ക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം ഒരിക്കലും അതിര്‍ത്തി കടന്നുള്ള ഭീകരതയെ വളര്‍ത്തിക്കൊണ്ടുവരില്ല, മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ക്ക് അഭയം നല്‍കില്ല, അത്തരമൊരു രാജ്യം അയല്‍ക്കാര്‍ക്കെതിരെ ന്യായരഹിതവും ന്യായീകരിക്കാനാവാത്തതുമായ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും വിനിറ്റൊ മറുപടി നല്കി. സ്ലിം ഭൂരിപക്ഷമായ ജമ്മു കശ്മീരിനെ ഹിന്ദു പ്രദേശമാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു ഷെരീഫിന്റെ മറ്റൊരു ആരോപണം. ഇത് മനുഷ്യാവകാശങ്ങളെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുമുള്ള തെറ്റായ അവകാശവാദങ്ങള്‍ മാത്രമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ മാത്രമേ സമാധാനവും സുരക്ഷയും കൈവരികയുള്ളൂവെന്നും മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: