പത്തനംതിട്ട : നരബലി കേസില്‍ പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ ഇലന്തൂരിലെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചു. രണ്ടില്‍ കൂടുതല്‍ നരബലികള്‍ ഇവര്‍ നടത്തിയിരുന്നോയെന്ന സംശയത്തില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്കളെ അടക്കം എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്.
ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പരിസര പ്രദേങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതികളില്‍ അന്വേഷം സംഘത്തോട് സഹകരിക്കുന്നില്ല. അതിനാലാണ് തെളിവെടുപ്പിനായി മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളെ ഉള്‍പ്പടെ വിദഗ്ധ സംഘം തന്നെ ഇലന്തൂരില്‍ എത്തിയിട്ടുണ്ട്.
ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡിന്റെ പരിശോധന. സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇനിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നിലവില്‍ പരിശോധിക്കുന്നത്. നായ്ക്കള്‍ സൂചന കാണിച്ച സ്ഥലം പോലീസ് മാര്‍ക്ക് ചെയ്ത് വിശദമായി പരിശോധിക്കും. ഇത്തരത്തില്‍ ചിലസ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.
അതേസമയം ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്റെ സഹായിയായി പ്രവര്‍ത്തിച്ചത്് കേന്ദ്രീകരിച്ചും പോലീസ് അന്വേഷിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരനായാണ് ഷാഫി പോസ്റ്റുമോര്‍ട്ടം സഹായി ആയി പ്രവര്‍ത്തിച്ചത്.
നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായുള്ള ബന്ധമുണ്ടെന്ന സംശയം പോലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാന്‍ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്.
തുടര്‍ന്ന് പോലീസ് പരിശോധനയില്‍ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോര്‍ട്ടം നടത്താറുള്ള ഡോക്ടര്‍റുടെ സഹായിയായും ജോലി ചെയ്തതായി കണ്ടെത്തി. എന്നാല്‍ അന്വേഷണ സംഘത്തോട് ഷാഫി സഹകരിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടി പുരോഗമിക്കുകയാണ്. കഷണങ്ങളായുള്ള മൃതദേഹാവശിഷ്ടങ്ങളില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും ഉണ്ടോയെന്ന് പരിശോധിക്കും. ഇത് കൂടാതെ ഒരോ മൃതദേഹാവശിഷ്ടങ്ങളും ഡിഎന്‍എ ഉള്‍പ്പടെ പ്രത്യേക പരിശോധന നടത്തേണ്ടതുണ്ട്. ഇരുവരുടേയും നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഇത്ര സുദീര്‍ഘമായ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: