തിരുവനന്തപുരം : യൂറോപ്പ് സന്ദര്‍ശത്തിന് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില്‍ തിരിച്ചെത്തി. യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം ദൂബായിലേക്ക് തിരിച്ചശേഷം അവിടെ നിന്നാണ് കുടുംബസമേതം മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് എത്തിയത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. ടൂറിസം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിദേശമാതൃകകള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പോയത്. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്രാ ചെലവ് സ്വയം വഹിക്കുകയാണെന്ന് പറഞ്ഞാണ് ഇതിനെ മുഖ്യമന്ത്രിയും സംഘവും പ്രതിരോധിച്ചത്.
അതിനുപിന്നാലെ ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദമായിരുന്നു. ഇതിന് യാത്ര സ്വകാര്യ സന്ദര്‍ശനമാണെന്നാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് നല്കിയ വിശദീകരണം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തള്ളി. വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ലെന്നായിരുന്നു എം.വി. ഗോവിന്ദന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: