ന്യൂദല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള മറ്റൊരു നടപടിയായി, 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡി.ബി.യു) ഒക്ടോബര്‍ 16 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാജ്യത്തിന് സമര്‍പ്പിക്കും.
2022-23 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി രാജ്യത്തെ 75 ജില്ലകളിലായി 75 ഡി.ബി.യുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിംഗിന്റെ പ്രയോജനങ്ങള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുകയും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് ഡി.ബി.യുകള്‍ സ്ഥാപിക്കുന്നത്. 11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യമേഖലാ ബാങ്കുകളും ഒരു ചെറുകിട ധനകാര്യ ബാങ്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.
സേവിംഗ്സ് അക്കൗണ്ട് തുറക്കല്‍, ബാലന്‍സ് പരിശോധിക്കല്‍, പാസ്ബുക്ക് രേഖപ്പെടുത്തല്‍, ഫണ്ട് കൈമാറല്‍, സ്ഥിര നിക്ഷേപങ്ങളിലെ നിക്ഷേപം, വായ്പാ അപേക്ഷകള്‍, നല്കിയ ചെക്കുകള്‍ക്കുള്ള പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ കാണുക, നികുതി അടയ്ക്കുക, ബില്ലുകള്‍ അടയ്ക്കുക, നോമിനികളെ നിര്‍ദ്ദേശിക്കുക എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഔട്ട്ലെറ്റുകളായിരിക്കും ഡി.ബി.യു. ഇഷ്യൂ, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുക, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണുക, നികുതി അടയ്ക്കുക, ബില്ലുകള്‍ അടയ്ക്കുക, നാമനിര്‍ദ്ദേശങ്ങള്‍ നടത്തുക തുടങ്ങിയവ.
ഡി.ബി.യുകള്‍ ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവനും ബാങ്കിംഗ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ പ്രാപ്ത്യതയും മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ അനുഭവവും ലഭ്യമാക്കും. അവര്‍ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുകയും സൈബര്‍ സുരക്ഷാ അവബോധത്തിനും സംരക്ഷണത്തിനുമുള്ള ഉപഭോക്തൃ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്യും. അതോടൊപ്പം, ഡി.ബി.യുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാപാരത്തില്‍ നിന്നും സേവനങ്ങളില്‍ നിന്നും ഉടലെടുക്കുന്ന ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനും തത്സമയ സഹായം നല്‍കുന്നതിനും ഡി.ബിനേരിട്ടോ ബിസിനസ് ഫെസിലിറ്റേറ്റര്‍മാര്‍/ കറസ്പോണ്ടന്റുമാര്‍ മുഖേനയോ മതിയായ ഡിജിറ്റല്‍ സംവിധാനങ്ങളും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: