കൊച്ചി: പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്ക്കും ബാധകമാണെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലും പരസ്യം വേണ്ട. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വടക്കഞ്ചേരി ബസപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചെന്നും ഹൈകോടതി കുറ്റപ്പെടുത്തി. വടക്കാഞ്ചേരി അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്കൂള്‍ അധികൃതര്‍ വിനോദയാത്ര സംഘടിപ്പിച്ചത്. അപകടം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വടക്കാഞ്ചേരി അപകടത്തിലെ ടൂറിസ്റ്റ് ബസില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പരിശോധിച്ചിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപങ്ങളിലെ യാത്രകള്‍ക്കായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഉപയോഗിക്കരുത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ ഒന്ന് ഇനി ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി താക്കീത് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: