കൊച്ചി : വടക്കാഞ്ചേരി അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്കൂള്‍ അധികൃതര്‍ വിനോദയാത്ര സംഘടിപ്പിച്ചത്. സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. അപകടം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വടക്കാഞ്ചേരി അപകടത്തിലെ ടൂറിസ്റ്റ് ബസില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പരിശോധിച്ചിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപങ്ങളിലെ യാത്രകള്‍ക്കായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഉപയോഗിക്കരുത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ ഒന്ന് ഇനി ആവര്‍ത്തിക്കരുത്.
അതേസമയം കെഎസ്ആര്‍ടിസി ബസുകളിലും പരസ്യം പാടില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി, ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. സുരക്ഷ ഒരുക്കുന്നതില്‍ സ്വകാര്യ- പൊതുവാഹനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: