തിരുനാവായ: ശബരിമലയിലേയും, മാളികപ്പുറത്തേയും മേല്‍ശാന്തിമാരുടെ സംഘടന രൂപീകരിച്ചു. മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 21ന് ശബരിമലയില്‍ ലക്ഷാര്‍ച്ചനയും മാളികപ്പുറത്ത് ഭഗവതി സേവയും നടത്താന്‍ നിശ്ചയിച്ചു. മുപ്പത്തഞ്ച് മുന്‍ മേല്‍ശാന്തിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്നിക്കുക, ശബരിമല ധര്‍മ്മവും തത്ത്വവും സംരക്ഷിക്കുക, ജനങ്ങളെ അറിയിക്കുക, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യം.
മേല്‍ശാന്തി സമാജം എന്നാണ് സംഘടനയുടെ പേര്. ഏഴിക്കോട് ശശി നമ്പൂതിരിയാണ് സംഘടനയുടെ പ്രസിഡന്റ്. റജി നീലകണ്ഠന് നമ്പൂതിരി സെക്രട്ടറി. എ.കെ. സുധീര്‍ നമ്പൂതിരിയാണ് ട്രഷറര്‍. 1970 മുതല്‍ ശബരിമലയിലും മാളികപ്പുറത്തും മേല്ശാന്തിയായിരുന്നവരാണ് സംഘടനയില്‍.
മേല്‍ശാന്തി സമാജം എന്ന പേരിലാണ് മേല്‍ശാന്തിമാരുടെ കൂട്ടായ്മ നിലവില്‍ വന്നത്. ശബരിമല മുന്‍ തന്ത്രിമാരായ കണ്ടരര് മോഹനര്, കണ്ടരര് രാജീവരര്, മഹേഷ് മോഹനര് എന്നിവരാണ് മേല്‍ശാന്തി സമാജത്തിന്റെ രക്ഷാധികാരികള്‍. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചേര്‍ന്ന കൂട്ടായ്മയുടെ യോഗത്തില്‍ പതിനഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. മേല്‍ശാന്തിമാരുടെ ക്ഷേമത്തിനൊപ്പം, സമൂഹ നന്മക്കുതകുന്ന പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത യോഗം വിപുലമായി അടുത്ത ജനുവരി 20 ന് കോട്ടയത്ത് ചേരാനും ഇന്നലത്തെ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: