മട്ടാഞ്ചേരി: കേരളത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 10,000 ത്തോളം പേരെ കാണാതാകുന്നതായി പോലീസ് കണക്ക്. കാണാതാകുന്നവരില്‍ 70 ശതമാനം പെണ്‍കുട്ടികളും സ്ത്രീകളുമാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കാണാതായവരില്‍ മൂന്ന് വിദേശികളുമുണ്ട്.
പരാതികള്‍ ഇല്ലാത്ത കേസുകളും ഉണ്ടെന്ന് പോലീസ് സമ്മതിക്കുന്നുമുണ്ട്. 2016 മുതല്‍ കഴിഞ്ഞ മാസംവരെ 66, 840 പേരെ കാണാതായിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ 43,000ത്തോളം പേര് സ്ത്രീകളും കുട്ടികളുമാണ്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. 2020ല്‍ 8,742 കുട്ടികളെയും 21 ല്‍ 9,713 കുട്ടികളെയും കാണാതായത് അധികൃതരെ അമ്പരിപ്പിച്ചിരുന്നു.
ഇവിടെനിന്നു കാണാതായവരെ രാജ്യാന്തര തീവ്രവാദ കേന്ദ്രങ്ങളില്‍ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായി. മനുഷ്യക്കടത്ത്, വ്യഭിചാരശാലാ സംഘം, മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് കാണാതാകലുമായി ബന്ധമുണ്ടെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: