കാഞ്ഞങ്ങാട് : ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചെറുവത്തൂര്‍ സ്വദേശിനി നയന മരിച്ചതിനു പിന്നില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ പരീതിയില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഗര്‍ഭ പാത്രത്തിലെ പാട നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതാവസ്ഥയിലായ യുവതിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി ആശുപത്രിയിലേക്ക് തിരിക്കവേയാത്രാമധ്യേ യുവതി മരിച്ചു.
ഇതോടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണവുമായി എത്തുകയായിരുന്നു. മംഗളൂരുവില്‍ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ആംബുലന്‍സിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടര്‍ മുങ്ങിയെന്നും ഇവരുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: