വാഷിംഗ്ടണ്‍: യുഎസിന്റെ ലോകപ്പൊലീസ് എന്ന പദവി അവസാനിപ്പിച്ച നേതാവാണ് റഷ്യയുടെ പുടിന്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും കണ്ണിലെ കരടായ റഷ്യയെ അവസാനിപ്പിക്കാനും പുടിനെ സ്ഥാനഭ്രഷ്ടനാക്കാനുമുള്ള പദ്ധതികള്‍ ഉക്രൈന്റെ ചെലവില്‍ നടത്തുകയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും.
കടുത്ത ഉപരോധത്തിലൂടെ റഷ്യയ്ക്കുള്ളില്‍ പുടിനെതിരായ ആഭ്യന്തരകലാപം അഴിച്ചുവിടുക അതുവഴി പുടിനെ സ്ഥാനഭ്രഷ്ടനാക്കുക എന്നതാണ് പദ്ധതി. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ പുടിനെ അപ്രസക്തനാക്കാനുള്ള ശ്രമങ്ങള്‍ പാളിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യ നല്കുന്ന എണ്ണയും പ്രകൃതി വാതകവും പാടെ ഒഴിവാക്കി അത് ഒപെക് രാജ്യങ്ങളില്‍ നിന്നും എത്തിച്ച് പുടിനെ അപ്രസക്തനാക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. അതിനായി ബൈഡന് സൗദി അറേബ്യ സന്ദര്‍ശിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എണ്ണയുല്പാദനം വര്‍ധിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്കാന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ യുഎസിന്റെ നിര്‍ദേശത്തിനെതിരായി ഒപെക് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്പാദനം കുറയ്ക്കാനാണ് ചൊവ്വാഴ്ച തീരുമാനിച്ചത്. ഇത് അമേരിക്കയെ വീണ്ടും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നാണ് ബൈഡന് നല്‍കിയിരിക്കുന്ന താക്കീത്.
ഇതിനിടെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് റഷ്യ സന്ദര്‍ശിച്ച് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ലോകരാഷ്ട്ര നേതാക്കള്‍ റഷ്യയെ ഉപേക്ഷിച്ച സമയത്താണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നത് ഏറെ പ്രധാനമാണ്. റഷ്യയുമായി ആഴത്തിലുള്ള ബിസിനസ് ബന്ധമുള്ള രാഷ്ട്രം കൂടിയാണ് യുഎഇ.
ഇതിനിടെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പുടിനും റഷ്യയ്ക്കും അനുകൂലമായി പ്രസംഗിച്ചതാണ്. യൂറോപ്പിന്റെ സുസ്ഥിരതയ്ക്ക് റഷ്യ അത്യാവശ്യമാണെന്നായിരുന്നു ആഞ്ചെല മെര്‍ക്കല്‍ പ്രസ്താവിച്ചത്. റഷ്യ നല്കുന്ന എണ്ണയും പ്രകൃതിവാതകവുമാണ് ജര്‍മ്മനി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഉക്രൈന് യുദ്ധം മൂലമുള്ള ഉപരോധം കാരണം റഷ്യയില്‍ നിന്നും ഇന്ധനോപയോഗം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മ്മനി. എന്നാല്‍ ജര്‍മ്മനിയിലേക്കുള്ള എണ്ണയും പ്രകൃതി വാതകവും വെട്ടിക്കുറിച്ച് റഷ്യ പ്രതികരിച്ചതോടെ ജര്‍മ്മനി വലിയ ഇന്ധനപ്രതിസന്ധി നേരിടുകയാണ്.
യൂറോപ്പിന്റെ ഭാവി സുരക്ഷിതത്വത്തിന് റഷ്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ആഞ്ചെല്‍ മെര്‍ക്കല്‍ തുറന്നടിച്ചിരിക്കുകയാണ്. റഷ്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കാന്‍ മടിക്കില്ലെന്ന പുടിന്റെ പ്രസ്താവന ഗൗരവമായെടുക്കണം. പുടിന്റെ ഈ വാക്കുകള്‍ ഗൗരവമായെടുക്കാന്‍ മെര്‍ക്കല്‍ യുഎസിനോടും യൂറോപ്യന്‍ രാജ്യങ്ങളോടും അപേക്ഷിച്ചിരുന്നു. അത് ദൗര്‍ബല്യമല്ല, രാഷ്ട്രീയ വിവേകമാണെന്നും മെര്‍ക്കല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: