തിരുവനന്തപുരം : പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലി നടത്തിയ സിപിഎം പ്രവര്ത്തകന് ഭഗവല്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കാതെ സിപിഎം. നരബലി നടത്തിയ സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സിപിഎം പ്രവര്‍ത്തകന്റെ പേര് പരാമര്‍ശിക്കാതിരുന്നത്. മുഖ്യപ്രതിയായ ഭഗവല്‍ സിങ് സിപിഎം സജീവ പ്രവര്‍ത്തകനാണെന്നും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇലന്തൂരില്‍ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നതായും കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവം. രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം അന്ധ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് 73 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ ഇടപെടലുകള്‍ അന്ധ വിശ്വാസങ്ങളേയും അനാചാരങ്ങളേയും കേരളീയ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വലിയ പോരാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരള പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസിന്റെ അന്വേഷണത്തില്‍ ജാഗ്രത കാണിച്ച് സമൂഹത്ത് ബാധിച്ച രോഗാവസ്ഥയെ തുറന്നുകാണിച്ച കേരള പോലീസിന്റെ ഇടപെടല്‍ ശ്ലാഘനീയമാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേസമയം ഭഗവല്‍ സിങ് പാര്‍ട്ടിയിലെ അംഗമല്ല എന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ അംഗമല്ലെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരിച്ചത്. എന്നാല്‍ നരബലി കേസിലെ പ്രതി പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും നടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: