തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് പരാതിക്കാരി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പരാതിക്കാരിയുടെ ഈ വെളിപ്പെടുത്തല്‍. എംഎല്‍എയുമായി പത്ത് വര്‍ഷത്തോളമായി ബന്ധമുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
സംഭവം പുറത്തറിഞ്ഞതോടെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായി 30 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി അറിയിച്ചു. പണം നിരസിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സ്ത്രീ വിളിച്ച്് ഭീഷണിപ്പെടുത്തി. മുന്‍ വാര്‍ഡ് അംഗമായ ഈ സ്ത്രീ കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയാണ്്. എന്നാല്‍ എംഎല്‍എയ്ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി അറിയിച്ചു.
എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് കൂടുതല്‍ അടുപ്പത്തിലായത്. എന്നാല്‍ എംഎല്‍എയുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതോടെ അകലാന്‍ ശ്രമിച്ചു. ഇതോടെ എംഎല്‍എ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. 14ാം തീയതിയാണ് കോവളത്ത് വെച്ചാണ് എംഎല്‍എ ഉപദ്രവിച്ചത്. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി പോലീസും സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയാണെന്ന് പറഞ്ഞ് എംഎല്‍എ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തില്‍ ആദ്യം വനിത സെല്ലിന് പരാതി നല്കിയ ശേഷമാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് കോവളം പോലീസ് സ്റ്റേഷനിലേക്ക് സെപ്തംബര്‍ ഒന്നാം തീയതി തന്നെ വിളിപ്പിച്ചെങ്കിലും എംഎല്‍എ സ്ഥലത്തില്ലെന്ന് പറഞ്ഞ് മൊഴിയെടുക്കാന്‍ എസ്എച്ച്ഒ തയ്യാറായില്ല. പിന്നീട് മൊഴിയെടുക്കാനെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ച് സാര്‍ അവധിയാണെന്ന് പറഞ്ഞു.
ജൂലൈ മാസം മുതലാണ് എല്‍ദോസുമായി അടുപ്പം തുടങ്ങിയത്. കോവളത്ത് വെച്ച് തന്നെ മര്‍ദ്ദിക്കുമ്പോള്‍ എംഎല്‍എയ്ക്കൊപ്പം പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഉണ്ടായിരുന്നു. തന്നെ വീട്ടില്‍ വന്ന് മര്‍ദ്ദിച്ചാണ് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തന്നെ എംഎല്‍എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്.
വഞ്ചിയൂരുള്ള അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് കേസ് ഒത്തുതീര്‍ക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എംഎല്‍എ പറഞ്ഞ്. പോലീസില്‍ നിന്നടക്കം സഹായം ലഭിക്കാത്ത നിലയില്‍ ഭീഷണി കൂടിയപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്.
എംഎല്‍എയുടെ ഫോണ്‍ തന്റെ കൈയ്യിലില്ല. അദ്ദേഹത്തിന്റെ ഫോണ്‍ എന്റെ കൈയ്യിലാണെങ്കില് അദ്ദേഹം തനിക്കെതിരെ പരാതി നല്‍കാത്തത് എന്തുകൊണ്ടാണ്? കോടതിയില്‍ നല്കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും. താന്‍ ഒറ്റയാണ്, തനിക്ക് രാഷ്ട്രീയമില്ല, ആരും സഹായിക്കാനില്ല. ഇനിയും ഉപദ്രവിച്ചാല്‍ എംഎല്‍എയ്ക്കെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിടും. നിരപരാധിയാണെന്ന് എംഎല്‍എ സ്വയം തെൡയിക്കട്ടെയെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: