ന്യൂദല്‍ഹി: കേരളത്തിലെ നരബലിയില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. ഡിജിപി അനില്‍ കാന്തിനോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
നരബലിയെ ശക്തമായി അപലപിക്കുന്നതായും സ്വതന്ത്രവും നീതി പൂര്വ്വകുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മ ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം എന്ത് നടപടികള്‍ ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ചെന്ന് അറിയിക്കണമെന്നും ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: