ന്യൂദല്‍ഹി: ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതി പദവിയിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് ദ്രൗപദി മുര്‍മുവിന്‍റേത്. ജീവിതത്തില്‍ നേരിട്ട നിരവധി വെല്ലുവിളികള്‍ക്കുമുന്നില്‍ പതറാതെ നിന്ന് പൊരുതിയ ധീരവനിത.
പ്രധാനമന്ത്രി മോദിയാണ് രാഷ്‌ട്രീയ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയ, ഒടുവില്‍ ആത്മീയതയെക്കൂടി രാഷ്‌ട്രീയത്തോട് വിളക്കിച്ചേര്‍ത്ത ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിക്കസേരയിലേക്ക് കണ്ടെത്തിയത്. ദ്രൗപദി മുര്‍മുവിനെതിരെ കൊട്ടിഘോഷിച്ച് മത്സരിക്കാനെത്തിയ മോദിയുടെ പ്രഖ്യാപിത ശത്രു യശ്വന്ത് സിന്‍ഹ വന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ വിട്ടുമാറിപ്പോയി. അത്രയ്‌ക്ക് ഉജ്ജ്വലവിജയമാണ് ദ്രൗപദി മുര്‍മു നേടിയെടുത്തത്. എന്നാല്‍ മുര്‍മുവിനെതിരായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നതകുലജാതരോട് എന്നും കൂറുപുലര്‍ത്തിപ്പോരുന്ന കോണ്‍ഗ്രസ് തനിസ്വഭാവം പുറത്തുകാട്ടുകയാണ്. ആദ്യം സോണിയാഗാന്ധിയുടെ സ്വന്തം അനുയായിയായ ബംഗാളില്‍ നിന്നുള്ള എംപിയും പ്രതിപക്ഷ നേതാവുമായിരുന്ന ആദിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്നി എന്ന് അഭിസംബോധന ചെയ്യുക വഴി ദ്രൗപദി മുര്‍മുനെ അപമാനിച്ചിരുന്നു.
പിന്നീട് കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ തിന്മ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ പേരിലെല്ലാം വലിയ കോലാഹലങ്ങള്‍ നടന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിച്ചിട്ലില്ല.
ഏറ്റുവമൊടുവില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായി ഉദിത് രാജ് നിലവാരം കുറഞ്ഞ കമന്‍റാണ് നടത്തിയത്. ഒരു രാജ്യങ്ങളിനും ഇതുപോലെ ഒരു രാഷ്‌ട്രപതിയെ കിട്ടരുതെന്നായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം. “രാജ്യത്തെ ഉപ്പിന്റെ 76 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഗുജറാത്തിലാണെങ്കിലും രാജ്യത്തെ എല്ലാവരും ഈ ഉപ്പ് ഉപയോഗിക്കുന്നു” – എന്ന് ഈയിടെ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ ദ്രൗപദി മുര്‍മു നടത്തിയ പ്രസ്താവനയാണ് ഉദിത് രാജിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. ദ്രൗപദി മുര്‍മു നടത്തിയ നിര്‍ദോഷമായ കമന്‍റിനെ മോദിയെയും ഗുജറാത്തിനെയും പ്രശംസിക്കുന്ന പ്രസ്താവനയായി തെറ്റിദ്ധരിക്കുകയായിരുന്നു ഉദിത് രാജ്.
ഉടനെ ട്വിറ്ററില്‍ ഉദിത് രാജ് കുറിച്ചത് ഇങ്ങിനെയാണ്: “ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും കിട്ടരുത്. മുഖസ്തുതിക്കുമുണ്ട് ഒരു പരിധി. ഗുജറാത്തല്‍ നിന്നുള്ള ഉപ്പാണ് രാജ്യത്തെ 70 ശതമാനം പേരും ഉപയോഗിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ഉപ്പുമാത്രം തിന്ന് ജീവിച്ചാല്‍ വിവമറിയും”- ഇതായിരുന്നു ഉദിത് രാജിന്റെ മുര്‍മുവിനെതിരായ നിലവാരം കുറഞ്ഞ, ഒരിയ്‌ക്കലും കുറിക്കാന്‍ പാടില്ലാത്ത കമന്‍റ്.
ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ ഈ കമന്‍റിന്റെ പേരില്‍ ഉദിത് രാജിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ് നേതാവും ഈ പ്രസ്താവനയുടെ പേരില്‍ ഉദിത് രാജിനെ വിമര്‍ശിച്ചിട്ടില്ല. പകരം അത് ഉദിത് രാജിന്റെ വ്യക്തിപരമായ അഭിപ്രായപ്പകടനമാണ് എന്ന രീതിയില്‍ തള്ളിക്കളയുകയാണ്. ഇപ്പോള്‍ ദേശീയ വനിത കമ്മീഷന്റെ വിശദീകരണം തേടല്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ശ്രമിക്കുകയാണ് ഉദിത് രാജ്.
താന്‍ രാഷ്‌ട്രപതിക്കെതിരെ നടത്തിയ കമന്‍റ് ഒരു സ്ത്രീവിഷയമല്ലെന്നാണ് ഇപ്പോള്‍ ഉദിത് രാജ് നല്‍കുന്ന വിശദീകരണം. രാഷ്‌ട്രപതിയെ സംരക്ഷിക്കാന്‍ രാഷ്‌ട്രപതിയുടെ ഓഫീസിനറിയാമെന്നും എല്ലാവരും സുരക്ഷ തേടി പോകുന്ന ഇടമാണ് രാഷ്‌ട്രപതിയുടെ ഓഫീസെന്നുമുള്ള വിചിത്രവാദമാണ് ഉദിത് രാജ് ഉയര്‍ത്തുന്നത്.
ഏറ്റവും വലിയ തമാശ രാഷ്‌ട്രപതിയ്‌ക്കെതിരായി നടത്തിയ കമന്‍റിന് മാപ്പ് പറയാതെ ഉദിത് രാജ് വീണ്ടും രാഷ്‌ട്രപതിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കമന്‍റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്. “ആദിവാസികള്‍ക്കും ദളിതുകള്‍ക്കും വേണ്ടി സംസാരിക്കേണ്ടത് രാഷ്‌ട്രപതിയുടെ കടമയാണ്. അവര്‍ രാഷ്‌ട്രപതി പദവിയില്‍ എത്തിയ ശേഷം ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും ആദിവാസികള്‍ക്ക് നേരെ അതിക്രമം നടന്നു. അതിനെതിരെ അവര്‍ മിണ്ടിയില്ല. പകരം ഗുജറാത്തിലെ ഉപ്പ് ഇന്ത്യക്കാരെല്ലാവരും തിന്നുന്നു എന്നാണ് അവര്‍ പറയുന്നത്. ഇതുപോലെ സംസാരിക്കുന്നത് ഉചിതമാണോ?”- ഉദിത് രാജ് ചോദിക്കുന്നു. രാഷ്‌ട്രീയക്കാരെപ്പോലെ ഓരോരോ പ്രശ്നങ്ങളിലും പ്രതികരിക്കേണ്ട വ്യക്തിയാണോ രാഷ്‌ട്രപതി. ആരാണ് ഉദിത് രാജിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ രാഷ്‌ട്രപതിയുടെ ഉത്തരവാദിത്വം രാഷ്‌ട്രീയപ്രസ്താവന നടത്തലാണെന്ന് പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അപചയമല്ലേ ഇത്. ഇത്രയും വെളിവില്ലാതെ സംസാരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ ഇനിയും ശാസിക്കാനോ ശിക്ഷിക്കാനോ രാഹുല്‍ഗാന്ധിയോ സോണിയയോ മറ്റ് ദേശീയ നേതാക്കളോ തയ്യാറുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: