കീവ് : കെര്‍ച് പാലം തകര്‍ത്തതിന് പിന്നാലെ ഉക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂണിന് ശേഷം റഷ്യ ഉക്രൈനിന് നേരെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇത്. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം ഉക്രൈന്‍ കഴിഞ്ഞ ദിവസം സ്്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. അതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചമാത്രം 84 മിസൈലുകളാണ് റഷ്യ ഉക്രൈന് നേരെ പ്രയോഗിച്ചത്. ഇതില്‍ 43 എണ്ണം പ്രതിരോധിച്ചതായും ഉക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ നടപടിക്കെതിരെ യുഎസും ഐക്യരാഷ്‌ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നേരെ നടത്തിയ റഷ്യന്‍ ആക്രമണത്തിലെ യുഎന്‍ അപലപിച്ചു. ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് റഷ്യന്‍ നടപടിയെ അപലപിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഒരു സര്‍വകലാശാലയും കുട്ടികളുടെ കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൈനികേതര ലക്ഷ്യങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായും ക്രൂരമായ ആക്രമണമാണ് നടന്നതെന്നും യുഎസ് ചൂണ്ടിക്കാട്ടി. ഉക്രൈനുള്ള സൈനിക സഹായം തുടരുമെന്നും യുഎസ് അറിയിച്ചു.
എന്നാല്‍ ഉക്രൈന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിത്. അതിര്‍ത്തിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിനുനേരെ ഉക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തി. തുര്‍ക് സ്ട്രീം വാതക പൈപ്പ്‌ലൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും പുടിന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: