.
ന്യൂയോര്‍ക്ക്: കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ അന്താരാഷ്‌ട്ര നാണയ നിധിയുടെയും (IMF) ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിലും, G20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) യോഗങ്ങളിലും പങ്കെടുക്കും.
ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഭൂട്ടാൻ, ന്യൂസിലാൻഡ്, ഈജിപ്ത്, ജർമ്മനി, മൗറീഷ്യസ്, യുഎഇ, ഇറാൻ, നെതർലൻഡ്‌സ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിൽ ധനമന്ത്രി പങ്കെടുക്കും. OECD, യൂറോപ്യൻ കമ്മീഷൻ, UNDP എന്നിവയുടെ നേതാക്കളുമായും മേധാവിമാരുമായും ധനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള ഉന്നത തല യോഗത്തിൽ യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസിനെയും ധനമന്ത്രി പ്രത്യേകം കാണും. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു പ്രമുഖ പൊതു നയ രൂപീകരണ സ്ഥാപനമായ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ “ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളും ലോക സമ്പദ്‌വ്യവസ്ഥയിലെ പങ്കും” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിലും കേന്ദ്ര ധനമന്ത്രി പങ്കെടുക്കും.
സന്ദർശന വേളയിൽ ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ (SAIS) ‘ടെക്‌നോളജി, ഫിനാൻസ്, ഗവേണൻസ്’ എന്നിവയുടെ പരസ്പര സഹകരണത്തിലൂടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട അതുല്യമായ ഡിജിറ്റൽ പൊതു നന്മയെക്കുറിച്ചും (Digital Public Goods-DPG) അതിന്റെ ബഹുഗുണീകൃത സദ്‌ഫലങ്ങളെക്കുറിച്ചുമുള്ള ചിന്തകൾ സീതാരാമൻ പങ്കുവയ്‌ക്കും.
സന്ദർശനത്തിന്റെ ഭാഗമായി , ‘ഇന്ത്യ-യുഎസ് നിക്ഷേപവും നൂതനത്വവും ശക്തിപ്പെടുത്തുക’, “ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലെ നിക്ഷേപം” എന്നിവ പ്രമേയമാക്കി USIBC, USISPF എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന യോഗങ്ങളിൽ കേന്ദ്ര ധനമന്ത്രി പങ്കെടുക്കും. വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ഉള്ള ഈ കൂടിക്കാഴ്ചകൾ ഇന്ത്യയുടെ നയ മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതിനും, ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ആകർഷണീയത പ്രദർശിപ്പിച്ച് വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: