കൊച്ചി: സിനിമയിലെ ഹിമാലയങ്ങളെ അറിയണമെന്ന് സംവിധായകനും ചലച്ചിത്ര നിരൂപനുമായ വിജയകൃഷ്ണൻ. മണൽക്കൂനകളെ പർവതങ്ങളെന്ന് കരുതുന്നത് ഏത് രംഗത്തെയും മുന്നേറ്റത്തെ തടയും. ക്ലാസിക് സിനിമകളെ പരിചയപ്പെടുകയും മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ചിത്ര സാധനയുടെ ഭാഗമായ തിര ഫിലിം ക്ലബ്ബ് എറണാകുളം ഭാസ്കരീയത്തിൽ നടത്തിയ രണ്ട് ദിവസത്തെ സൗത്ത് ഇന്ത്യൻ ചലച്ചിത്ര ശില്പശാലയുടെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ക്യാമ്പ് ഡയറക്ടർ കൂടിയായ വിജയകൃഷ്ണൻ. സിനിമയെ ആത്മീയമായി സമീപിക്കണം. ആത്മീയതയുടെയും ദേശീയതയുടെയും തലത്തിലും സിനിമയെ അവതരിപ്പിക്കാനാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേസരി ചീഫ് എഡിറ്റർ ഡോ.എൻ.ആർ. മധു മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചിത്ര സാധന ദക്ഷിണമേഖലാ കോർഡിനേറ്റർ ശ്രീരാം, സംസ്ഥാന കോർഡിനേറ്റർ എം. ബാലകൃഷ്ണൻ , സൗത്ത് തമിൾ നാട് കോർഡിനേറ്റർ സൂര്യനാരായണൻ , ശില്പശാല ജോയിന്റ് കോർഡിനേറ്റർ ആർ സുധേഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: