ന്യൂദല്‍ഹി : പൗരന്മാര്ക്ക് ഇന്ധനം നല്കാന് സര്‍ക്കാരിന് ധാര്‍മ്മികമായ കടമയുണ്ട്. ആവശ്യമുള്ളയിടത്തു നിന്ന് എണ്ണ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. വാഷിംഗ്ടണില്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. സാധാരണഗതിയില്‍ യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനമാണ് ഇന്ത്യ ഒരു പാദത്തില്‍ വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം റഷ്യന്‍ എണ്ണ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.2% മാണ്. പിന്നീട് റഷ്യ- ഉക്രൈന് യുദ്ധത്തിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണിയിലെ വലിയ മാറ്റം സംഭവിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റൊരു മിഡില്‍-ഈസ്റ്റേണ്‍ രാജ്യം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ 2-ാം സ്ഥാനത്ത് എത്തി. സൗദിയാണ് ഇന്ത്യയില്‍ എണ്ണ എത്തിക്കുന്നതില്‍ എല്ലായ്പ്പോഴും ഒന്നാം സ്ഥാനത്തുള്ളത് എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി സ്വഭാവികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘പലപ്പോഴും എണ്ണക്കച്ചവടം എങ്ങനെ നടക്കുന്നു എന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. നമ്മുക്ക് വാങ്ങേണ്ടി വന്നാല്‍ വില കുറവ് എന്ന് കരുതി വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്ന് ക്രൂഡ് വാങ്ങാം എന്ന് വച്ചാല്‍ അത് നടക്കില്ല. വളരെ അടുത്ത സ്ഥലത്ത് നിന്നും വാങ്ങുന്നതാണ് എളുപ്പം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇടപാടുകളാണ് ഇന്ത്യയ്ക്ക് ഏറ്റവും എളുപ്പമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: