തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ അടച്ച് ആക്ഷേപിച്ച എസ്. ഹരീഷിന്റെ ‘മീശ’ നോവലിന് ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം.സാറ ജോസഫ്, വി.ജെ. ജെയിംസ്, വി.രാമന്‍കുട്ടി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയുടേതാണ് തീരുമാനം. പെരുമ്പടവം ശ്രീധരന് ജഡ്ജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും.വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ാം തീയതി വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
ഹിന്ദു സമൂഹത്തെ അടച്ച് ആക്ഷേപിച്ച ‘മീശ’ നോവലിന് നേരത്തേ കേരള സാഹിത്യ അക്കാദമി അവാര്‍ഡും പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നു.മാതൃഭൂമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമര്‍ശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയത്.
സ്ത്രീകളേയും പൂജാരിമാരേയും അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി എന്‍എസ്എസും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ മാതൃഭൂമിക്ക് എതിരെ യോഗക്ഷേമസഭയും പിന്നാലെ എന്‍എസ്എസുമെല്ലാം പ്രതിഷേധവുമായി എത്തി. ഇതോടെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. ഹരീഷ് പിന്മാറുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നോവല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ച് ഡിസി കിഴക്കേമുറി മുന്നോട്ടുവന്നതും ഡിസി ബുക്സ് നോവല്‍ പ്രസിദ്ധീകരിച്ചതും. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294ാം പേജിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ഹിന്ദു സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച’മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതില്‍ എന്‍എസ്എസിനോട് മാതൃഭൂമി മാനേജ്മെന്റ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. അന്തരിച്ച മുന്‍ മാതൃഭൂമിചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തുകയും. മാപ്പ് എഴുതി നല്‍കുകയും ചെയ്തിരുന്നു.ഹിന്ദു സ്ത്രീകളെ ‘മീശ’ നോവലിലൂടെ അപമാനിച്ചത് മാതൃഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്ന് അന്നു വീരേന്ദ്ര കുമാര്‍ തുറന്നു സമ്മതിച്ചിരുന്നു.
മീശ നോവലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയെന്നും തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നു, മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് രേഖാമൂലം ഏഴുതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: