Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ വിദേശ യാത്ര മൂലമല്ല; കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തത് ഡോക്റ്റര്‍മാരുടെ നിര്‍ദേശപ്രകാരമെന്ന് പാര്‍ട്ടി വിശദീകരണം

ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയില്‍ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 11:03 am IST
in Kerala

തിരുവനന്തപുരം:  മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി സിപിഎം.  

ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയില്‍ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിശദീകരിച്ചു. മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളില്‍ നിന്നും വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ടു പറയാതെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇങ്ങനെ വിശദീകരിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കര്‍മ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് എത്തിക്കാതിരുന്നതു പാര്‍ട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ദീര്‍ഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീര്‍ഘയാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി അറിയിച്ചു. ഏറ്റവും വിദഗ്ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങള്‍ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാര്‍ട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാന്‍ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മൃതദേഹം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കുന്ന പതിവുള്ളതാണ്. എന്നാല്‍ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് അവിടെ പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കുകയായിരുന്നു.   അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായതിനാല്‍ പത്തു ദിവസത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര മാറ്റിവെച്ച് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു.  

പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് എം.വി. ഗോവിന്ദന്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.  

എകെജി സെന്ററിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും മാടപ്പീടികയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിക്കുകയും പിന്നിട് തിങ്കളാഴ്ച 3.30 ഓടുകൂടി പയ്യാമ്പലത്ത് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുകയായിരുന്നു. മുന്‍ സിപിഎം നേതാക്കളായ ഇ.കെ. നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതി കുടീരങ്ങള്‍ക്ക് സമീപത്തായാണ് കോടിയേരിയേയും സംസ്‌കരിച്ചത്.

കോടിയേരിയെ സഹോദര തുല്യനായാണ് വേര്‍പാടിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരിക്കേ പിണറായിയുമായി വളരെ അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. എന്നാല്‍ ആ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പിന്നേയും നീട്ടിവെയ്‌ക്കാന്‍ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകള്‍ വേഗത്തിലാക്കാനുള്ള കാരണമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളിലെ മുറുമുറുപ്പ്. എന്തായാലും കോടിയേരിയുടെ ചടങ്ങുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ നോര്‍വ്വേയ്‌ക്ക് തിരിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായാണ് ഈ യാത്ര.

Tags: cpmPinarayi Vijayankodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

Kerala

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.