തിരുവനന്തപുരം: നാളെ മുതല്‍ നിയമ ലംഘനം നടത്തുന്ന ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
നാളെ മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. ബസുകളിലെ രൂപമാറ്റം, അമിത വേഗത , വേഗപ്പൂട്ട്, ലൈറ്റ്- ശബ്ദ സംവിധാനങ്ങള്‍ എന്നിവയാകും ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. 10 ദിവസത്തേക്കാണ് പ്രത്യേക പരിശോധന നടത്താനുള്ള തീരുമാനം.
നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ മോട്ടോര്‍ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ വര്‍ഷം ഏപ്രിലില്‍ ഓപ്പറേഷന് ഫോക്കസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പരിശോധനയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാത്തവര്‍ക്കും പിഴ ചുമത്തിയുരുന്നു. വടക്കാഞ്ചേരിയിലെ സ്കൂള്‍ ബസ് അപകടത്തില്‍ പെട്ട് ഒന്‍പത് പേര്‍ക്ക് ജീവന് നഷ്ടമായത്. ഇതിന് പിന്നാലെയാണ് വീണ്ടും പരിശോധനങ്ങള്‍ കര്‍ശനമാക്കുന്നത്.
ഇന്ന് എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങള്‍ ലംഘിച്ച ബസുകള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സ്പെഷ്യല്‍ ഡ്രൈവും നടത്താന്‍ തീരുമാനമായത്. ടൂറിസ്റ്റ് ബസ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും എതിരെ മോട്ടോര്‍ വാഹന വിഭാഗം നടപടിയെടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: