മൂന്നാർ: ഇടുക്കി കളക്ടർക്കും സബ് കളക്ടർക്കും എം.എം മണി എംഎൽഎയുടെ ഭീഷണി. കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നായിരുന്നു എം.എം മണിയുടെ ഭീഷണി. ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ രേഖാമൂലം ഉത്തരവ് നല്‍കണമെന്ന കളക്ടറുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കുവിരുദ്ധമായ നിര്‍മാണങ്ങള്‍ക്കെതിരേയുള്ള നടപടി നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മണി പറഞ്ഞു. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാര്‍. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവച്ചില്ലെങ്കില്‍ അയാളെ ഇറങ്ങിനടക്കാന്‍ പോലും സമ്മതിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളില്‍ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കില് ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയും.’- മണി ഭീഷണിപ്പെടുത്തി.
75 വർഷം മുമ്പ് ലഭിച്ച പട്ടയത്തില്‍ സാങ്കേതിക പിശകുണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. ഇത് തിരുത്തേണ്ടതും അവര്‍ തന്നെയാണ്. ഇപ്പോള്‍ ആവശ്യമില്ലാത്ത പീഡനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എം. എം മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: