മെല്‍ബെണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളായ ദിവ്യാംഗന ശര്‍മ്മയും റിതിക സക്സേനയും ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പ്രീമിയര്‍ പുരസ്കാരത്തിന് അര്‍ഹരായി. വിക്ടോറിയയിലെ മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനുള്ള വിക്ടോറിയന്‍ സര്‍ക്കാരിന്റെ സംരംഭമാണ് ഈ അവാര്‍ഡുകള്‍.
ദിവ്യാംഗന ശര്‍മ്മ വിക്ടോറിയന്‍ പ്രീമിയര്‍ അവാര്‍ഡ് 2021-22 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ നേടിയപ്പോള്‍, റിസര്‍ച്ച് വിഭാഗത്തില്‍ റിതിക സക്സേന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടി.ഉന്നത വിദ്യാഭ്യാസ വിഭാഗത്തില്‍ 2021-22 വിക്ടോറിയന്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ അവാര്‍ഡുകളും ദിവ്യാംഗന നേടിയിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ഹോംസ്ഗ്ലെന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നഴ്സിംഗ് പഠിക്കാനാണ് ദിവ്യാംഗന മെല്‍ബണിലെത്തിയത്. റിതിക 18 വയസ്സുള്ളപ്പോള്‍ മെല്‍ബണിലേക്ക് താമസം മാറി. ഇപ്പോള്‍ സ്റ്റെം സെല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. പ്രീമിയര്‍ അവാര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ജേതാവിന് പഠനത്തിനായി 10,000 യുഎസ് ഡോളര്‍ സ്കോളര്‍ഷിപ്പ് ലഭിക്കും.
വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ വിദേശത്തേക്ക് അയക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഈ അവാര്‍ഡുകള്‍ പ്രതീക്ഷയുടെ കിരണമാണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: