ഫ്‌ളോറിഡ: മലയാളി ഹൈന്ദവ ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു, മികച്ച രീതിയില്‍ അവരുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന കെ എച് എസ് എഫ് പോലുള്ള സംഘടനകളെ കോര്‍ത്തിണക്കി ,സമൂഹത്തിനു പുതു ചൈതന്യം നല്‍കാന്‍ ‘മന്ത്ര’ (“”MANTRAH”:-Malayalee Association of North American Hindus) പ്രതിജ്ഞാബദ്ധം ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമന്‍ അറിയിച്ചു . കെ എച് എസ് എഫ് ഓണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .സൗത്ത് ഫ്‌ലോറിഡയിലെ ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കെച് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള ആനന്ദന്‍ നിരവേല്‍ മന്ത്രയുടെ ഭാഗമായത് ,ഏറെ അഭിമാനം നല്‍കുന്നുവെന്ന് ഹരി അഭിപ്രായപ്പെട്ടു .അമേരിക്കയിലെ ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന ഹ്യുസ്റ്റണില്‍ 2023 ജൂലൈയില്‍ നടത്തപ്പെടുന്ന വിശ്വ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം കെ എച് എസ് എഫ് കുടുംബ അംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി .മന്ത്രയുടെ ശക്തമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ അനിവാര്യം ആണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി .തുടര്‍ന്ന് ഫ്‌ളോറിഡയില്‍ ഉള്ള വിവിധ ഹൈന്ദവ നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു .
കെ എച് എസ് എഫ്പ്രസിഡന്റ് ശിവകുമാര്‍ നായര്‍, സെക്രട്ടറി ബിനീഷ് വിശ്വം, ട്രഷറര്‍ ദിപുരാജ് ദിവാകരന്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു . ഓണ പരിപാടികള്‍ക്ക് മിനി ശിവനും ഡോക്ടര്‍ ജഗതി നായര്‍ ,വത്സാ വേണു എന്നിവര്‍ തിരുവാതിരക്കും വിഭവ സമൃദ്ധമായ സദ്യക്ക് ആനന്ദന്‍ നിരവേലും നേതൃത്വം നല്‍കി .മഹാബലിയായി സൂരജ് വേഷമിട്ടപ്പോള്‍സുശീല്‍ നാലകത്തിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം നടന്നു
രഞ്ജിത് ചന്ദ്രശേഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: