തിരുവല്ല: കടപ്രയിലെ ഫോമോ വില്ലേജിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഫോമ വില്ലേജിൽ നടന്ന ഓണാഘോഷ പരിപാടികളും ക്ലബ്ബ് ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ആൻ്റോ ആൻറണി എംപി മുഖ്യപ്രഭാഷണം നടത്തി , എംഎൽഎമാരായ ദലീമ ജോജോ , ജോബ് മൈക്കിൾ ,ഫോമാ മുന്‍ പ്രസിഡൻ്റ് അനിയൻ ജോർജ് , ഗായകന് സുധീപ് കുമാറ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: