കൊച്ചി: സിം കാര്‍ഡ് എടുക്കാന്‍ എത്തിയ സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് സംഭവം. നടി അന്ന രാജനാണ് സംഭവവുമായി ബന്ധപ്പെട്ട് ആലുവ പോലീസില്‍ പരാതി നല്‍കിയത്.
സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്ന് അറിയുന്നു. അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: