ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന മനസ്സ് ചിത്രീകരണം പൂര്‍ത്തിയായി. ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ചിത്രം. ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷന്‍സിനു വേണ്ടി രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
സമം എന്നാണ് ചിത്രത്തിന് ആദ്യം പേര്് നിശ്ചയിച്ചതെങ്കിലും പിന്നീട് മനസ്സ് എന്നാക്കി. ക്യാമറ- ഉണ്ണി മടവൂര്‍, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, സംഗീതം- അശോകന്, പശ്ചാത്തല സംഗീതം- ഇഷാന് ദേവ്, കല- പ്രദീപ് പത്മനാഭന്, മേക്കപ്പ്-സുജിന്‍, കോസ്റ്യൂംസ്- വാഹീദ്, പ്രൊജക്റ്റ് ഡിസൈനര്‍- ഹരികൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനീഷ് സാമുവേല്‍, അസോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍രാജ്, പിആര്‍ഒ- അയ്മനം സാജന്.
മനോജ് കെ.ജയന്, ഷീലു എബ്രഹാം, കൃറ്റിക പ്രദീപ്, അശോകന്, കാര്‍ത്തിക് ശങ്കര്‍, പുത്തില്ലം ഭാസി, ഡോ. ആസിഫ് ഷാ, ബെന്നി പൊന്നാരം, സുമേഷ്, വിജു,രാധിക, ഇന്ദു ഹരിപ്പാട്, ഷാര്‍ലെറ്റ് സജീവ്, എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: