ന്യൂദല്‍ഹി: ക്രൈസ്തവ സമൂഹം ബിജെപിക്ക് എതിരാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഫരീദാബാദ് കത്തോലിക്ക രൂപതയിലെ വൈദികന് സുനില്‍ അഗസ്റ്റിന്. ദല്‍ഹിയിലെ ക്രിസ്ത്യന്‍ സമൂഹം ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തില് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവസഭക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേകിച്ച് അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഇന്ത്യയില്‍ ഒരു മാറ്റവും സാധ്യമല്ലെന്ന ചിന്തയ്ക്ക് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം മാറ്റം വന്നു. രാജ്യഭരണം ശരിയായ ദിശയിലാണ് പോകുന്നത്. ജനങ്ങളില്‍ ആത്മവിശ്വാസം പ്രകടമാണ്. മോദിയുടെ ജന്മദിനം സേവനത്തിനുള്ള അവസരമാക്കിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ ഹുസൈന് ഖാന് ചടങ്ങില്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹം രാജ്യത്തിന് നല്കുന്ന സംഭാവന ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നും ക്രിസ്ത്യന്‍ സമൂഹം ബിജെപിയോട് കൂടുതല്‍ അടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജോജോ ജോസ് അദ്ധ്യക്ഷനായി. സണ്ണി ജോസഫ്, അഭിലാഷ് ജോര്‍ജ്, ഷാജന് തോമസ്, ജിനു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: