തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്നു രാവിലെ സി.ബി.ഐ കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും ഇതിലൊരു ഭാഗം കോഴയായി നല്‍കിയെന്നുമാണ് കേസ്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്.ഇതില്‍ 14.5 കോടി രൂപ മാത്രം കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ചപ്പോള്‍ ബാക്കി നാലു കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് സ്വപ്ന സുരേഷും സരിത്തും നേരത്തെ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: