ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പേരില്‍ രാഹുല്‍ മഴ നനഞ്ഞ് പ്രസംഗിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിആര്‍ ഏജന്‍സികള്‍ ഓരോ ദിവസവും ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഓരോ കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ്. പണ്ട് സിബിഐ റെയ്ഡിനെ തുടര്‍ന്ന് ശരത്പവാര്‍ മഴയില്‍ പ്രസംഗിക്കുന്ന ചിത്രവുമായാണ് കോണ്‍ഗ്രസുകാര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്.
ഇതിനെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി നേതാവ് അമിത് മാളവ്യ. മഴയില്‍ നനഞ്ഞ ശേഷം രാഹുലിന് പ്രസക്തിയുണ്ടെന്നാണ് ചിലര്‍ വ്യാമോഹിക്കുന്നത്. “പക്ഷെ എന്തായാലും അത് പവാറിന്‍റേതുപോലെ ആകില്ല (സിബിഐ ഓഫീസിലേക്ക് കൊണ്ടുപോകും വഴി മഴ നനഞ്ഞ് പ്രസംഗിച്ച ശേഷം ശരത് പവാര്‍ മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാദി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ വന്നിരുന്നു.)”- മാളവ്യ ട്വീറ്റില്‍ പറഞ്ഞു.
“ഇനി ശരത് പവാറിന്റെ തന്നെ ഇന്നിംഗ്സാകട്ടെ വളരെ അല്‍പായുസ്സായിരുന്നു (മഹാവികാസ് അഘാദി സര്‍ക്കാരിനെ തോല്‍പിച്ച് വീണ്ടും മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി). മഹാരാഷ്‌ട്രയിലെ കാര്യം നമുക്കറിയാം. ഇപ്പോള്‍ മഴ നനഞ്ഞതുകൊണ്ട് രാഹുലിന് ശരത് പവാറിന്റെ അതേ വിധി ഉണ്ടാകില്ല.”- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
ഭാരത് ജോഡോ യാത്രയില്‍ വലിയ പിആര്‍ വര്‍ക്കാണ് നടക്കുന്നത്. മഴയില്‍ നനഞ്ഞും രാഹുല്‍ പ്രസംഗം തുടര്‍ന്നത് ഈ കഥകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണെന്ന് വിമര്‍ശനമുണ്ട്. പല തരത്തില്‍ കൃത്രിമകഥകള്‍ ഉണ്ടാക്കി രാഹുലിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: