തിരുവനന്തപുരം : കോവളം ലൈറ്റ് ഹൗസ് ബീച്ചിന്റെ കൈവരി തകര്‍ന്നുവീണ് സഞ്ചാരികള്‍ക്ക് പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ രാവിലെ കോവളത്തെത്തുകയായിരുന്നു. കടല്‍ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയില്‍ ഇരിക്കവേ അത് തകര്‍ന്ന് നാല് പേരും താഴേയ്ക്ക വീഴുകയായിരുന്നു.
സഞ്ചാരികളില്‍ മുന്നുപേര്‍ വീണത് താഴെ കരിങ്കല്ല് വിരിച്ച ഭാഗത്തേയ്ക്കാണ്. അതിനാല്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമല്ല. ഹസീന, ആയിഷ, ആസിയ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: